ശനിയാഴ്‌ച

ഞാന്‍ എന്റെ എല്ലാ ബ്ലോഗ്ഗിലും എന്‍റെ ജീവിത കഥയാണ് എഴുതാറ്, ഇവിടെയും ഞാന്‍ എഴുതുന്നത് എന്‍റെ ജീവിതത്തിലെ ഏറ്റവും വിലപെട്ട ഒരാളെ കുറിച്ചാണ്...

എന്താണ് ഇ വെളിച്ചം...... ഞാന്‍ ഉള്ള ലോകം ഇരുട്ടിയിലായിരിന്നു, ഒരുപാട്  കാലം ഞാന്‍ ആ ലോകത്ത് ജീവിച്ചു, ഇടയ്കിടെ ചില വെളിച്ചങ്ങള്‍ പ്രത്യക്ഷപെട്ടെങ്ങിലും  അതിനെ അടുക്കുമ്പോള്‍ ഒക്കെ വെളിച്ചങ്ങള്‍ മറന്ഹു പോവുഗയായിരിന്നു ചില വെളിച്ചം എന്നെ വിസ്വസിപിചെങ്ങിലും പാതി വഴിയില്‍ എന്നെ വിട്ടു പോവുകയായിരിന്നു, അങ്ങനെ ഇരിക്കെ ഒരു വെളിച്ചം  എന്നെ നോകി പ്രകാശിച്ചു ഞാന്‍ അതിനെ ഒരുപാട് ഇഷ്ടപ്പെട്ടു, അതിനെ അടുക്കാന്‍ നോകി അത് എന്നെ ഒരുപാട് ആകര്ഷിപിച്ചു, ഞാന്‍ അതിനെ അടുക്കാന്‍ നോകി, ഞാന്‍ എന്നെ കുറിച്ച പറഞ്ഞപ്പോ ആ വെളിച്ചം എന്നെയും ഇഷ്ടപെടാന്‍ തുടങ്ങി, എന്നെ സമാതാനിപിച്ചു, സ്നേഹിച്ചു, എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു, ഇപ്പൊ എന്നെ ആ വെളിച്ചം ഇരുട്ട് ലോകത്തില്‍ നിന്നും പുതിയ ലോകത്തേക് കൊണ്ട് പോയി, ഇവിടെ നല്ല വെളിച്ചം, സമാതാനം, സന്തോഷം, എല്ലാം ഉണ്ട് കൂടെ ഇ വെളിച്ചവും, ഇ വെളിച്ചം ഇല്ലാതാവുന്ന ദിവസം എന്‍റെ മരണമായിരിക്കും, എന്നെ സൃഷ്ടിച്ച ആ ദൈവത്തോട് എനിക്ക് ഒന്നേ പ്രാര്‍ത്ഥിക്കാന്‍ ഉള്ളു, എന്നും എന്‍റെ കൂടെ അവന്‍ ഉണ്ടാവണം എന്ന്, ഇത് വാഴികുന്ന നിങ്ങളോടും അപേക്ഷിക്കുന്നു എന്റെ ഇ കൂട്ടുകാരനെ എന്നും എന്‍റെ കൂടെ ഉണ്ടാവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം..


ആരാണ് ഇ വെളിച്ചം അല്ലെ, വേറെ ആരും അല്ല ഞാന്‍ ശാസ് എന്ന് വിളിക്കുന്ന എന്‍റെ ഒരേ ഒരു കൂട്ടുക്കാരന്‍, കൂട്ടുകാരന്‍ എന്ന് പറഞ്ഞാല്‍ പോര അവന്‍ എന്‍റെ എല്ലാമാണ്..............

ഒരു പാഡ് കഷ്ടങ്ങള്‍  അനുഭവിച്ചും, ദുഖങ്ങളും അനുഭവിച്ചു വളര്‍ന എനിക്ക് എപ്പോ നോകിയാലും കഷ്ടകാലംയിരിന്നു. ജീവിക്കാന്‍ പോലും ഞാന്‍ മടുത്തിരുന്നു, അങ്ങനെ ഉള്ള സമയത്ത് ഞാന്‍ പരിജയപെട്ടതാണ് എന്റെ ശാസിനെ, അന്നൊക്കെ വലിയ താല്പര്യം ഉണ്ടായിരുന്നില്ല പക്ഷെ മനസ്സിലെവിടെയോ ഒരുതരം ഇഷ്ടം തോണി, പരിജയം ഇപ്പോഴത്തെ കാലം അനുസരിച്ചത് പോലെ ഇന്റര്‍നെറ്റ്‌ വഴിയൂടെ തന്നെ ആയിരിന്നു, അവന്‍ ഗള്‍ഫിലായിരിന്നു, അപ്പൊ വലിയ രീതിയില്‍ പരിജയ പെടാന്‍ പറ്റില്ല എങ്കിലും അവന്‍ എന്നെ കുറിച്ച അറിയാന്‍ താലപര്യ പെട്ടു, ഞാന്‍ പറഞ്ഞു, അവന്‍ അതിനു ശേഷം മാസങ്ങളോളം വിവരം അറിയാതെ കഴിന്ഹു, അപ്പൊ ഞാന്‍ അവനും എന്നെ കൂട്ടുകാരനായി കാണാന്‍ പോലും താലപര്യ പെട്ടില്ല എന്ന് വിജാരിച്ച്, പക്ഷെ അവന്‍ നാട്ടില്‍ വരുന്ന ദിവസം അടുത്തപ്പോള്‍ എന്നെ വിളിച്ചു നാട്ടില്‍ വന്നാല്‍ കാണണം എന്നും പറഞ്ഞു, ഞാന്‍ പേടിചെങ്ങിലും വിശ്വാസം കൊണ്ട് കാണാന്‍ ഇറങ്ങി, 

ഞാന്‍ അവന്‍റെ ഫോട്ടോ പോലും കണ്ടിട്ടില്ലായിരിന്നു, പക്ഷെ ഞാന്‍ അവനെ കണ്ടു, അവന്റെ ഒപ്പം അവന്‍റെ കാറില്‍ കയറി, അവന്‍ എന്നോട് സംസാരിച്ചു തുടങ്ങി, തിരക്ക് കാരണം വേഗം തന്നെ എന്നെ തിരിച് വിട്ടു, അതിനു ശേഷം എന്നെ ഫോണില്‍ വിളിച്ച സംസാരിക്കാന്‍ തുടങ്ങി, നാട്ടില്‍ ലീവിന് വന്നതാനെങ്ങിലും അവനെ കാണാന്‍ പോലും പറ്റിയിരുന്നില്ല, അവസാനം പോവുന്ന ദിവസം എനിക്ക് കാണണം എന്ന് ഞാന്‍ വാശി പിടിച്ചു, അവന്‍ വന്നെങ്ങിലും വെറും അര മനിക്കൂരുഗല്‍ മാത്രം കാണാന്‍ പറ്റിയുള്ളൂ, എനിക്ക് അവനെ നല്ല കൂട്ടുക്കരനായി കാണാന്‍ താല്പര്യം ഉണ്ടായിരുന്നെങ്ങിലും എനിക്ക് അറിയിക്കാന്‍ പറ്റില്ല, ഞാന്‍ എന്റെ വിരലിലെ മോതിരം ഊറി അവന്റെ വിരലില്‍ ഇട്ടു, അത് കൊണ്ട് അവന്‍ മനസ്സിലാകും എന്നും പ്രതീക്ഷിച്ചു...

അവന്‍ തിരിച് പോയ ദിവസം തന്നെ എന്നെ വിളിച്ചു, എനിക്ക് അപ്പൊ വളരെ സന്തോഷമായി, പിന്നീട് അവന്‍ എന്നും വിളിക്കാന്‍ തുടങ്ങി, എന്നെ ഒരുപാട് ഇസ്ടമെന്നു പറഞ്ഞു, ഞാന്‍ ഒരുപാട് സന്തോഷിച്ചു...

ഇപ്പൊ എന്‍റെ എല്ലാ കാര്യങ്ങളും അവനാണ് നോകുന്നത്, എനിക്ക് ഒരുപാട് വില്പിടിപുള്ള സമ്മാനങ്ങള്‍ തന്നു, എനിക്ക് എന്‍റെ ഉപ്പ ഇല്ലാത്ത ദുഃഖം ഇപ്പൊ ഏറെ മറന്നു പോയി, ഇത്രെയൊക്കെ അവന്‍ എന്നെ സ്നേഹിക്കാന്‍ ഞാന്‍ എന്ത് ഭാഗ്യമാണ് ചെയ്തത് എന്നറിയില്ല, ഇത് പോലെ ഒരു കൂട്ടുക്കാരന്‍ ആര്കെങ്ങിലും ഉണ്ടാവുമോ? 

ഇപ്പൊ എനിക്ക് വയസ്സ് കൂടി വരുന്നു, സ്വന്തമായി അദ്വാനം ഇല്ലാത്ത എന്നെ ഇനിയും അവന്‍ നോകുന്നത് എനിക്ക് വളരെ വെഷമം ഉണ്ട്, എപ്പോ നോക്കിയാലും രോഗം കാരണം ഒരുപാട് ചിലവാനു എനിക്ക് വരുന്നത് പക്ഷെ എന്‍റെ എല്ലാ കാര്യവും ഇപ്പോളും ഒരു മടിയും ഇല്ലാതെ അവന്‍ നോക്കുന്നു, എനിക്ക് അവനോട ഒരുപാട് സഹതാപം തോനുന്നു, ഇനി എങ്കിലും അവനെ ഞാന്‍ നോക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്, പക്ഷെ വിധി എന്നെ ഒരു പാട് കസ്ടപെടുതുന്നു.

അവന്‍ വീണ്ടും നാട്ടില്‍ വന്നപ്പോള്‍ ഒരുപാട് സന്തോഷം നമ്മള്‍ തമ്മില്‍ പങ്ങിട്ടു, കറങ്ങി, ഒരിക്കലും മറക്കാന്‍ ആവാത്ത കുറെ ഓര്മഗലാണ് എനിക്ക് സമ്മാനിച്ചത്, പക്ഷെ അവന്‍ വീണ്ടും തിരിച്ച പോയപ്പോ എനിക്ക് ഒരു പാട് വെഷമം ആണ് ഉണ്ടായത്, ഓരോ ദിവസവും അവനെ ഓര്‍ത്ത് കരഞ്ഞും ഞാന്‍ ദിവസം കഴിയുന്നു, ഇനി എന്ന് കാണുമെന്നു അറിയില്ല, എന്നെയും അവന്റെ അടുത്ത കൊണ്ട് പോവുമെന്ന് എന്നോട് എന്നും പറയുന്നുണ്ട്....

എനിക്ക് അവന്‍ വേദന അനുബവിക്കുന്നതാണ് അതികവും വെഷമം, സുഗമില്ല എന്ന് അവന്‍ പറഞ്ഞപ്പോ മുതല്‍ എനിക്ക് സമാതാനം  കിട്ടുന്നില്ല, ചില സമയത്ത് അവന്‍ മിസ്സ്‌ കാള്‍ പോലും അടിക്കില്ല, അപ്പോളൊക്കെ മനസ്സില്‍ പേടി വരുന്നു, അസുഗം കാരണം ആണോ എന്ന്, ആ സമയത്ത് ഞാന്‍ ഭക്ഷണം പോലും കഴിക്കാറില്ല, അവനു വേണ്ടി പ്രാര്‍ത്ഥിച് കഴിയുവാന് ഞാന്‍ ഏറെ സമയവും, എനിക്കായി ഇത്രയൊക്കെ ചെയ്ത അവനു വേണ്ടി ഇത്രയേ എനിക്ക് ചെയ്യാന്‍ പറ്റുന്നുള്ളൂ, അവന്‍ എന്തേലും സംഭവിച്ചാല്‍ പിന്നെ ഞാന്‍ ഉണ്ടാവില്ല........

എന്നും അവന്‍ എന്‍റെ കൂടെ ഉണ്ടാവണം, മരണം വരെ, അതായിരിക്കും എന്‍റെ ഇ ജീവിതത്തിലെ ഒരേ ഒരു സന്തോഷം, അവനാണ് എന്നെ എല്ലാ കാര്യത്തിലും സമതാനിപിക്കുന്നത്, അവനില്‍ നിന്നാണ് ഞാന്‍ ശേരിക്കുമുള്ള സ്നേഹം അനുബവികുന്നത്, അവന്‍ ശെരിക്കും മനുഷ്യനാണോ അതോ ദൈവം എനിക്കായി ഇറക്കിയ ആളാണോ എന്ന് പോലും ഞാന്‍ കരുതിട്ടുന്ദ്, എന്‍റെ എല്ലാ സന്തോഷത്തിന്റെ പിന്നിലും ഇപ്പൊ ഒരേ ഒരു വാക്ക് ഉള്ളു എന്‍റെ ശാസ്, അവന്‍ എന്‍റെ കൂട്ടുഗാരനാണ്,
എന്‍റെ ജീവിതമാണ്‌, എല്ലാമാണ്, അവനില്ലാതെ എനിക്ക് ഇനി ജീവിതം ഇല്ല, അവന്‍ ഇല്ലാത്ത പക്ഷം ഞാന്‍ ജീവിക്കുകയും ഇല്ല,  ഐ ലവ് യു ശാസ്.........